Ticker

6/recent/ticker-posts

നീലേശ്വരത്ത് പട്ടാപകൽ കവർച്ച നടത്തിയ കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

നീലേശ്വരം :നീലേശ്വരത്ത് വീട്ടിൽ പട്ടാപകൽ കവർച്ച നടത്തിയ പ്രതി അറസ്റ്റിൽ.
 കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ ഗാർഡർ വളപ്പിലെ പി എച്ച്.ആസി ഫിനെ 22 യാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് ഇന്ന് രാവിലെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പള്ളിക്കരെ സെൻ്റ് ആൻസ് സ്കൂളിന് സമീപത്തെ എം.സുകുമാരൻ്റെ വിട്ടി ലാണ് കവർച്ച. ഇദ്ദേഹവും കുടുംബവും താമസിക്കുന്ന വീട്ടിൽ കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിക്കും 1.30 നും ഇടയിലാണ് കവർച്ച നടന്നത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച രണ്ടര ലക്ഷം രൂപ വിലവരുന്ന സ്വർണമാലയും ഒരു ജോഡി വെള്ളി പാദസരങ്ങളുമാണ് മോഷണം പോയത്. പിടിയിലായത് നിരവധി കേസുകളിലെ പ്രതിയാണെന്ന് ഉത്തരമലബാറിനോട് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments