Ticker

6/recent/ticker-posts

റോഡിൽ അനിശ്ചിത കാല കുത്തിയിരിപ്പ് സമരവുമായി ഓട്ടോ ഡ്രൈവർ

കാഞ്ഞങ്ങാട് :തകര്‍ന്ന തൃക്കണ്ണാട് മലാംകുന്ന് റോഡ് നന്നാക്കാത്ത  അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഒറ്റയാള്‍ പോരാട്ടവുമായി ഓട്ടോ ഡ്രൈവര്‍. തൃക്കണ്ണാട് സ്വദേശി വിനായക പ്രസാദാണ് റോഡില്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. അഞ്ചര ലക്ഷത്തോളം രൂപ ചെലവഴിച്ച് റീടാര്‍ ചെയ്ത റോഡും അണ്ടര്‍ ബ്രിഡ്ജിനടയിലെ റോഡ് തകര്‍ന്ന് തരിപ്പണമായി കിടക്കുന്നുവെന്ന് പ്രസാദ് ആരോപിക്കുന്നു. ദിവസം നൂറുകണക്കിന് വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. ബേക്കല്‍ ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബസും മറ്റു സ്‌കൂളുകളിലെ ബസുകളും ബിആര്‍ഡിസിയുടെ വാഹനങ്ങളും കടന്നുപോകുന്നതും ഇതുവഴിയാണ്. ഇരുചക്രവാഹനങ്ങള്‍ അകത്തെ കുഴികള്‍ കാണാതെ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്. കഴിഞ്ഞ തവണയും ഓട്ടോ ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ സമരം നടത്തിയപ്പോള്‍ റോഡ് നന്നാക്കാമെന്ന് ഉറപ്പ് പഞ്ചായത്ത് അധികൃതര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അണ്ടര്‍ ബ്രിഡ്ജിനടിയിലെ പാത നന്നാക്കണമെങ്കില്‍ റെയില്‍വേയുടെ അനുമതി വേണമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നതെന്നാണ് പ്രസാദ് പറയുന്നത്. പഞ്ചായത്ത് അധികൃതര്‍ നന്നാക്കുമെന്ന് ഉറപ്പു തരാതെ  സമരം അവസാനിപ്പിക്കില്ലെന്ന് പ്രസാദ് പറഞ്ഞു.
Reactions

Post a Comment

0 Comments