Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ഹോട്ടലുകളിൽ പരിശോധന അഞ്ചിടങ്ങളിൽ നിന്നും പഴകിയ സാധനങ്ങൾ പിടികൂടി

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 5 ഹോട്ടലുകളിൽ നിന്നും പഴകിയതും വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചതുമായ ഭക്ഷണസാധനങ്ങൾ, നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ  പിടിച്ചെടുത്തു. ടി ബി റോഡ്, , ഹോസ്പിറ്റൽ കാന്റീൻ, കുന്നുമ്മൽ, സ്മൃതി മണ്ഡപതിനടുത്തുള്ള ഹോട്ടൽ  എന്നീ സ്ഥാപനങ്ങളിൽ നിന്നുമാണ് പഴകിയ ഭക്ഷണ സാധങ്ങൾ പിടിച്ചെടുത്തത് ഈ സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനയിൽ സിസിഎം ഷൈൻ പി ജോസ്, പി എച്ച് ഐ മാരായ ഷിജു കെ, രൂപേഷ് പി ടി, അഭിജിത് കുമാർ ടി കെ, നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരായ രാജേഷ് പി, രാജേഷ് എന്നിവർ പങ്കെടുത്തു.
Reactions

Post a Comment

0 Comments