അര മണിക്കുറിനിടയിലാണ് കവർച്ച നടന്നത് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. പള്ളിക്കരെ സെൻ്റ് ആൻസ് സ്കൂളിന് സമീപത്തെ എം.സുകുമാരൻ്റെ വിട്ടി ലാണ് കവർച്ച. ഇദ്ദേഹവും കുടുംബവും താമസിക്കുന്ന വീട്ടിൽ ഇന്ന് ഉച്ചക്ക് ഒരു മണിക്കും 1.30 നും ഇടയിലാണ് കവർച്ച നടന്നത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച രണ്ടര ലക്ഷം രൂപ വിലവരുന്ന സ്വർണമാലയും ഒരു ജോഡി വെള്ളി പാദസരങ്ങളുമാണ് മോഷണം പോയത്. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments