Ticker

6/recent/ticker-posts

സൈക്കിൾ കാണാതായി വിദ്യാർത്ഥിയുടെ സങ്കടം കണ്ട് പുതിയത് വാങ്ങി കൊടുത്ത് പൊലീസ്

കാഞ്ഞങ്ങാട് :സൈക്കിൾ നഷ്ടപെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥി അഭിജിത്തിന് പുതിയ സൈക്കിൾ വാങ്ങി നൽകി ഹോസ്ദുർഗ് പൊലീസ് .
  കല്ലൂരാവിയിലെ ശ്രീജയും മകൻ അഭിജിത്ത് ഒരാഴ്ച മുൻപ്
പൊലീസ് സ്റ്റേഷനിൽ പരാതിയുമായി വന്നിരുന്നു. അഭിജിത് കാഞ്ഞങ്ങാട് സൗത്ത് സ്കൂളിലെ  വിദ്യാർഥിയാണ്. സ്കൂളിൽ പോവുകയും വരുകയും ചെയ്തിരുന്ന സൈക്കിൾ നഷ്ടപെട്ട പരാതിയുമായായിരുന്നു വന്നത്. ഹോസ്ദുർഗ് ഇൻസ്പെക്ടർ എം.പി ആസാദിന് പരാതിയും നൽകി. കുട്ടിയുടെ വിഷമം കണ്ട ഇൻസ്പെക്ടർ
 നഷ്ടപെട്ട സൈക്കിൾ കണ്ടെത്താമെന്നു വാക്ക് നൽകി തിരിച്ചയച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ശ്രീജക്ക് മകന് പുതിയ സൈക്കിൾ വാങ്ങുന്നത് പ്രയാസമായിരുന്നു. കാണാതായ
സൈക്കിൾ തിരിച്ച് കിട്ടാതെ വന്ന
തോട് കൂടി
ഹോസ്ദുർഗ് പൊലീസ് അഭിജിത്തിന് പുതിയ സൈക്കിൾ സംഘടിപ്പിച്ച് നൽകാൻ  തീരുമാനിക്കുകയും ഇത് പ്രാവർത്തിക മാക്കുകയും ചെയ്തു. നിറഞ്ഞ സന്തോഷ
ത്തോടെപുതിയ സൈക്കിളുമായി അഭിജിത്തും അമ്മ ശ്രീജയും സ്റ്റേഷനിൽ നിന്നും മടങ്ങി. പൊലീസുദ്യോഗസ്ഥർക്കും സന്തോഷം.

Reactions

Post a Comment

0 Comments