Ticker

6/recent/ticker-posts

നാട് ഉത്സവമാക്കി പ്രവേശനോത്സവം

കാഞ്ഞങ്ങാട് : നവാഗതരായ കുട്ടികളെ ഉത്സമ അന്തരിക്ഷത്തിൽ  സ്വീകരിച്ചു. നാടിൻ്റെ ഉത്സവമാക്കാൻ പുഞ്ചാവി കടപ്പുറത്തെ ജനങ്ങൾ പുഞ്ചാവി സ്കൂളിൽ ഒത്തുചേർന്നു. കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി തല പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻകെ..വി. സുജാത  നിർവ്വഹിച്ചു. വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള അധ്യക്ഷത വഹിച്ചു. വീടിൻ്റെ അടുക്കള തുല്യതയുടെ തൊഴിലിടമായി വരും തലമുറ പഠിക്കുമ്പോൾ നമ്മുടെ പാഠ്യപദ്ധതി വിഭാവനം ചെയ്ത സമത്വസുന്ദരമായ ലിംഗ സമത്വ സമൂഹമെന്ന ആശയമാണ് യാഥാർത്ഥ്യമാകുന്നതെന്ന്  ചെയർപേഴ്സൺ പറഞ്ഞു ചടങ്ങിൽ കൗൺസിലർമാരായ  നജ്മ റാഫി, കെ. പ്രഭാവതി, അനീശൻ, കെ.വി .സരസ്വതി , ടി.ബാലകൃഷ്ണൻ, , ബി.ആർ സി പ്രതിനിധികളായ രാജഗോപാലൻ , ലതിക  പി.ടി എ പ്രസിഡന്റ് യഹിയ, മദർ പി.ടി.എ പ്രസിഡന്റ് ഹന്നത്ത് ആശംസകൾ അർപ്പിച്ചു. മത്സ്യ തൊഴിലാളി സംഘടന റെഡ് ആർമി പുഞ്ചാവി ,എസ് വൈ എസ് പുഞ്ചാവി , ബി.ബി ഉമേശൻ പട്ടാക്കൽ നവാഗതർക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ  ഫൗസിയ ഷെരീഫ് സ്വാഗതവും ഹെഡ്മിട്രസ് എം.വി. അജിത നന്ദി പറഞ്ഞു.  രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് നടന്നു.
Reactions

Post a Comment

0 Comments