Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ ജീവൻ രക്ഷാ പരിശീലനം നൽകുന്നു

കാഞ്ഞങ്ങാട് : ജീവകാരുണ്യ മേഖലയിലും സന്നദ്ധ രംഗത്തും പ്രവർത്തിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും ഐഷാൽ ഹോസ്പിറ്റൽ  പ്രാഥമിക ജീവൻ രക്ഷാ പരിശീലനം നൽകുന്നു.  ഐഷാൽ ഹോസ്പിറ്റൽ  എമെർജൻസി വിഭാഗം മേധാവിയും കോഴിക്കോട് മിംസിലെ മുൻ സീനിയർ എമർജൻസി ഫിസിഷ്യനുമായ ഡോ : ശിവരാജ്  നേതൃത്വം നൽകുന്ന ക്ലാസ്സിൽ റോഡപകടങ്ങൾ, ജോലി സ്ഥലത്ത് നടക്കുന്ന അപകടങ്ങൾ, ഹൃദയാഘാതം/ഹൃദയസ്തംഭനം, സ്ട്രോക്ക്, അമിതമായ അളവിൽ മരുന്ന്/വിഷം ഉള്ളിൽ ചെല്ലൽ, അമിതമായ ക്ഷീണം/വിയർപ്പ്, ബോധക്ഷയം, പാമ്പ് കടി, പേവിഷബാധയേറ്റ മറ്റു  മൃഗങ്ങളുടെ കടി തുടങ്ങി  ഏത് തരം അത്യാഹിതങ്ങൾ സംഭവിച്ചാലും രോഗിയ്ക്ക്  (GOLDEN HOUR) നൽകേണ്ട പ്രാഥമിക ചികിത്സയിൽ പരിശീലനവും, തുടർന്ന് രോഗിക്ക് നൽകേണ്ട ചികിത്സയെ കുറിച്ചുള്ള അവബോധവും തുടങ്ങിയവയായിരിക്കും മുഖ്യ വിഷയങ്ങൾ.
റോഡപകടങ്ങളും ഹൃദയാഘാതങ്ങളും വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഈ ജീവൻ രക്ഷാ ക്ലാസ് സന്നദ്ധ സംഘടനകളും പൊതുജനങ്ങളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഐഷാൽ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോ: മൊയ്തീൻ കുഞ്ഞി വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
ക്ലാസ് ലഭിക്കാൻ താത്‌പര്യമുള്ള വ്യക്തികൾക്കും  സംഘടനകൾക്കും  താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവന്നതാണ്. 9562095722, 9188400887.
Reactions

Post a Comment

0 Comments