Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ട്രെയിനിൽ നിന്നും തെറിച്ച് വീണ് യുവാവിന് ഗുരുതര പരിക്ക്

കാഞ്ഞങ്ങാട്: ട്രെയിനിൽ നിന്ന് തെറിച്ചു വീണ് യുവാവിന് സാരമായി
പരുക്കേറ്റു.മാവുങ്കാൽ പുതിയ കണ്ടം ലക്ഷംവീടിലെ ഷിജു 44 വിനാണ് പരിക്കേറ്റത്.
 ഇന്ന് രാത്രി 9.
മണിയോടെയാണ് സംഭവം.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് അപകടം. പടിഞ്ഞാറു ഭാഗത്തെ പ്ലാറ്റ് ഫോമിലേക്കാണ് 
ട്രെയിൻ നിർത്തും മുൻപ്
തെറിച്ചു വീണത്. അഗ്നി രക്ഷാ സേന യെത്തിയാണ് ആശുപത്രിയിലേക്ക്  കൊണ്ടുപോയത് . ജില്ലാശുപത്രിയിൽ ചികിൽസയിലാണ്. തലക്കാണ് പരിക്ക്.  മംഗലാപുരത്തേക്ക് പോവുകയായിരുന്ന
ട്രെയിനിൽ നിന്നും യുവാവ് കാഞ്ഞങ്ങാട് ഇറങ്ങേണ്ടതായിരുന്നു.
Reactions

Post a Comment

0 Comments