Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് സൗത്ത് കലാവേദി വിജയോത്സവവും ഹോം ഗാർഡ് പി.കെ. ജയനെ ആദരിക്കലും

കാഞ്ഞങ്ങാട് :  കലാവേദി കാഞ്ഞങ്ങാട് സൗത്ത് വിവിധ തലങ്ങളിൽ വിജയം കൈവരിച്ച കുട്ടികളെയും  സ്തു തർഹ്യമായ സേവനത്തിന് അംഗീകാരം ലഭിച്ച ഹോം ഗാർഡ് പി.കെ. ജയനെയും ആദരിച്ചു.                       
    കലാവേദി  പ്രസിഡൻറ് ഡോ: അനിത ജയറാമിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. ഡോ: കെ.എം. ജയറാം ഉപഹാരം നൽകി മുഖ്യപ്രഭാഷണവും നടത്തി. കാലാവേദി അംഗങ്ങളായ രാജമണി, മീറ , പ്രീത, കലാ അധ്യപകരായ പുഷ്പ , സംഗീത്  ആശംസകൾ നേർന്നു. സെക്രട്ടറി സമിത വിനയ് സ്വാഗതവും ജോ. സെക്ര : വിലാസിനി രാമചന്ദ്രൻ നന്ദി പറഞ്ഞു.  സംഗീത് സണ്ണി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നടത്തിയ മോട്ടിവേഷൻ ക്ലാസ് ശ്രദ്ദേയമായി.
Reactions

Post a Comment

0 Comments