കാഞ്ഞങ്ങാട് :ആൾട്ടോ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നരഹത്യകുറ്റം ചുമത്തി പൊലീസ് കേസ് റജിസ്ട്രർ ചെയ്തു. പ്രതി ഒളിവിലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 8 മണിയോടെ മാണിയാട്ട് ആൾട്ടോ കാറിടിച്ച്
ചന്തേരയിലെ അബൂബക്കറിൻ്റെ മകൻ ടി.വി.പി. ബഷീർ 52 മരിച്ച സംഭവത്തിലാണ് ചന്തേരപൊലീസ്
ഡ്രൈവർക്കെതിരെ കൊലക്കുറ്റത്തിന് സമാനമായ ഐ.പി സി 304 വകുപ്പ് പ്രകാരം നരഹത്യ ചുമത്തിയത്. പ്രതിമദ്യ ലഹരിയിലായിരുന്നു കാർ ഓടിച്ചതെന്ന് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്.
0 Comments