കുറ്റിക്കോൽ :
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന
കാർ അടിച്ച് തകർത്ത നിലയിൽ. സംഭവത്തിൽ പൊലീസ് കേസെടുത്ത്
അന്വേഷണം ആരംഭിച്ചു. മരുതടുക്കം ചേടിക്കുണ്ടിലെ എം. ഷംഷാദിൻ്റെ മാരുതി റിറ്റ് സ്കാറാണ് തകർത്തത്. കാറിന്റെ മുൻഭാഗത്തെയും വലതു ഭാഗത്തെയും ചില്ലുകൾ അടിച്ച് തകർത്ത നിലയിലാണ്. 15000 രൂപയുടെ നഷ്ടമുണ്ട്. ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് സംഭവം കാണുന്നത്.
0 Comments