Ticker

6/recent/ticker-posts

മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

പരപ്പ :പോസ്റ്റ് ഓഫീസിലെ മുൻ ജീവനക്കാരൻ പരപ്പ പട്ടളം സ്വദേശി എം ഭാസ്കരൻ 72മരിച്ചു. മഞ്ഞപ്പിത്തം പിടിപെട്ട് മംഗലാപുരത്ത് ചികിത്സയിൽ ആയിരുന്നു.മലവേട്ടുവ മഹാസഭ  മുൻ ജില്ലാ പ്രസിഡന്റ്‌, ദളിത് വിഭാഗത്തെ സംഘടിപ്പിക്കുന്നതിനും അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും രാപകൽ ഭേദമില്ലാതെ പ്രവർത്തിച്ചു, മദ്യനിരോധന ജില്ലാക്കമ്മറ്റി അംഗം, പരപ്പ എച്ച്.എസ് എസ് മുൻ എസ്.എം സി ചെയർമാൻ, രാജീവ്‌ ഗാന്ധി സ്വശ്രയ സംഘം വൈസ് പ്രസിഡന്റ്‌, കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് ജനറൽ സെക്രട്ടറി, പാരമ്പര്യ വൈദ്യൻ, തികഞ്ഞഗാന്ധിയൻ.ഭാസ്കരൻ പാട്ളം പരപ്പയുടെ സമസ്ത മേഖലയിലും  സാന്നിധ്യം ആയിരുന്നു.
ഭാര്യ, പരേതയായ വത്സമ്മ.
മക്കൾ:
രാഹുൽ ( കേബിൾ ടിവി അടുക്കം )
 രാജീവ്( ഓട്ടോ ഡ്രൈവർ പരപ്പ )
 സുമേഷ് ( പോസ്റ്റ് ഓഫീസ് പരപ്പ)
 ദിവ്യ( വിദ്യാർത്ഥിനി കോഴിക്കോട് )
 സുധീഷ് ( വ്യവസായ ഓഫീസ് കാഞ്ഞങ്ങാട്) മരുമകൾ
  ഉഷ.
 സംസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.
Reactions

Post a Comment

0 Comments