കാഞ്ഞങ്ങാട് :പാണത്തൂർ പരിയാരത്തും മാലോത്തും കാട്ടാനക്കൂട്ടമിറങ്ങി സ്കൂട്ടിയും കൃഷിയും നശിപ്പിച്ചു. പരിയാരത്തും പരിസരങ്ങളിലും ഏഴ് കാട്ടാനകളടങ്ങിയ കൂട്ടമാണി റങ്ങിയത്. നിരവധി കർഷകരുടെ തെങ്ങും കവുങ്ങ്, വാഴ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. ഒരാഴ്ചയായി കർണാടക വനത്തിൽ നിന്നും കാട്ടാനകൾ ജനവാസ കേന്ദ്രത്തിലെത്തുന്നുണ്ട്. പരിയാരത്തെജോൺസൻ്റെ വീട്ടുമതിൽ തകർത്തു. വനപാലകർ രാത്രി കാവലുണ്ടെങ്കിലും കാട്ടിൽ നിന്നും കാട്ടാനക്കൂട്ടങ്ങൾ മാറി മാറി പല വഴികളിലൂടെ ഇറങ്ങുന്നു. ഇന്ന് മുതൽ പരിശോധനകർശനമാക്കുമെന്ന് വനപാലകർ ഉത്തരമലബാറിനോട് പറഞ്ഞു. മാലോം വലിയ
പുഞ്ചയിൽ ഇന്നലെ രാത്രി കാട്ടാനകൂട്ടമിറങ്ങി. കൃഷി നശിപ്പിച്ചു. റോഡരികിൽ നിർത്തിയിരുന്ന മാലോത്തെ ചുമട്ടുതൊഴിലാളി വിനീതിൻ്റെ സ്കൂട്ടി പൂർണമായും കാട്ടാന തകർത്തു.
0 Comments