Ticker

6/recent/ticker-posts

റാണിപുരത്തേക്ക് പോവുകയായിരുന്ന കാർ തലകീഴായി മറിഞ്ഞു ഒരാളെ മംഗലാപുരത്തേക്ക് മാറ്റി

കാഞ്ഞങ്ങാട് :റാണിപുരത്തേക്ക് പോവുകയായിരുന്ന കാർ മാലക്കല്ല് പതിനെട്ടാംമൈലിൽ
തലകീഴായി മറിഞ്ഞു. സാരമായി പരിക്കേറ്റ ഒരാളെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് കണ്ണോത്ത് അക്കരക്കുണ്ടിൽ ഫാദി ലിനെ 20 യാണ് മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫാദിൽ അടക്കം നാല് പേരാണ് കാറിലുണ്ടായിരുന്നത്. റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോകവെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രാജപുരം പൊലീസ് സ്ഥലത്തെത്തി. കോട്ടിക്കുളം സ്വദേശിയുടെ പേരിലുള്ള സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. പൂടംകല്ലിലെ പനത്തടി താലൂക്ക് ആശുപത്രിയിലേക്കാണ് പരിക്കേറ്റവരെ ആദ്യമെത്തിച്ചത്.
Reactions

Post a Comment

0 Comments