കാഞ്ഞങ്ങാട് : വീമ്മ കിണറ്റിൽ വീണ് മരിച്ചു. മടിക്കൈ കാലിച്ചാം പൊതികണ്ണിപ്പാറയിലെ കാർത്തികയിൽ ബാലകൃഷ്ണൻ്റെ ഭാര്യ പി.സീന 44 ആണ് മരിച്ചത്. ഇന്ന് രാത്രി 8.30 മണിയോടെയാണ് വീടിനടുത്തുള്ള കിണറ്റിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടത്. 15 അടി താഴ്ചയുള്ള കിണറ്റിൽ നാല് കോൽ വെള്ളമുണ്ടായിരുന്നു. കാഞ്ഞങ്ങാട് നിന്നും ഫയർ ഫോഴ്സെത്തി പുറത്തെടുത്ത് ജില്ലാ ശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുളിക്കാനായി പോയ സീനയെ അരമണിക്കൂർ കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റി വീണതായി കണ്ടത്. സീനിയർ ഫയർമാൻ പി. പ്രസാദ്, ടി.വി. സുധീഷ് കുമാർ, അതുൽമോഹൻ, അനന്തു, ശരത്ത്, ഹോം ഗാർഡ് അനീഷ് എന്നിവർ ചേർന്നാണ് കിണറിൽ നിന്നും പുറത്തെത്തിച്ചത്. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ. മക്കൾ: സിദ്ധാർഥ്, ശിൽപ്പ .
0 Comments