Ticker

6/recent/ticker-posts

കുവൈറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ തൃക്കരിപ്പൂർ ചെർക്കള സ്വദേശികൾ മരിച്ചു

കാഞ്ഞങ്ങാട് :കുവൈറ്റിലുണ്ടായ
തീപിടുത്തത്തിൽ
മരിച്ചവരിൽ കാസർകോട്, തൃക്കരിപ്പൂർ സ്വദേശികളും.
 ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് 34
ആണ് മരിച്ച ഒരാൾ.
പത്ത് വർഷമായി കുവൈറ്റിൽ
ജോലി ചെയ്ത്
വരികയായിരുന്നു.
തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശി കേളു പൊന്മലേരി 55 യും അപകടത്തിൽ മരിച്ചു.
 എൻ. ബി.ടി.സി ഗ്രൂപ്പിലെ
പ്രൊഡക്ഷൻ എൻജിനിയറാണ് .
ഭാര്യ :കെ.എൻ. മണി
പിലിക്കോട് പഞ്ചായത്ത് ജീവനക്കാരി.
രണ്ട് ആൺമക്കൾ
ഒരാൾ വിദ്യാർത്ഥിയാണ്. കാസർകോട് ജില്ലയിൽ നിന്നുള്ള നിരവധി പേർക്ക് അപകടത്തിൽ പൊള്ളലേറ്റിട്ടുണ്ട്. അപകടത്തിൽ 4 0 ലേറെ പേർ മരിച്ചതായാണ് വിവരം.മംഗഫ് ബ്ലോക്ക് നാലില്‍ മലയാളികള്‍ ഉള്‍പ്പെടെ കമ്പനി ജീവനക്കാര്‍ താമസിക്കുന്ന ക്യാംപിലാണ് ഇന്ന് പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് കെട്ടിടത്തില്‍ പ്രാണരക്ഷാര്‍ഥം താഴേക്ക് ചാടിയവരാണ് അപകടത്തില്‍ പെട്ടത്. പലര്‍ക്കും വലിയ തോതില്‍ പൊള്ളലേറ്റതായും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Reactions

Post a Comment

0 Comments