പൊലീസ് കേസ്.
ചെറുവത്തൂർ ബസ്റ്റാൻഡിൽ വച്ച് ഇന്നലെ രാവിലെയാണ് സംഭവം.ബസ് ഡ്രൈവർ പുതുക്കൈ മോനാച്ച മാവിന വളപ്പിൽ ശ്രീകാന്തി 34നെയും രണ്ടു ജീവനക്കാരെയുമാണ് മർദ്ദിച്ചത് പിടിച്ച് വലിച്ച് കൈകൊണ്ട് അടിച്ചും കുത്തിയും പരിക്കേൽപ്പിച്ചു വെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ ഉൾപെടെ മൂന്ന് പേർക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്.ബസിന്റെ മുമ്പിലുള്ള മറ്റൊരു ബസ് നീങ്ങാൻ ഹോൺ അടിച്ച വിരോധത്തിനാണ് ശ്രീകാന്തിനെയും സഹപ്രവർത്തകരെയും മർദ്ദിച്ചതെന്നാണ് പരാതി.
0 Comments