കാഞ്ഞങ്ങാട്:
കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ യൂണിയൻ നേതാവിൻ്റെ
ഇരിപ്പ് സമരം.
ബ്രീത്ത് അനലൈസറുമായി സഹകരിക്കില്ലെന്ന് പറഞ്ഞതിന് ഡ്യൂട്ടി നിഷേധിച്ചതിനെ തുടർന്ന്
ഡിപ്പോയിലെ ഡ്രൈവറും ഐ.എൻ.ടി.യു സി നേതൃത്വത്തിലുള്ള ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറിയുമായ വിനോദ് തോമസാണ് പ്രതിഷേധിച്ചത്.
ശമ്പളം നൽകാത്തതിനാലാണ് ബ്രീത്ത് അനലൈസറുമായി സഹകരിക്കില്ലെന്ന് പറഞ്ഞതെന്ന് വിനോദ് പറയുന്നു. ഇന്ന് രാവിലെ നാലരയോടെയാണ് ഡിപ്പോയിൽ എത്തിയത്.പതിവുപോലെ ജീവനക്കാർക്ക് ഡ്യൂട്ടി ആരംഭിക്കുന്നതിനു മുമ്പ് ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിക്കാറുണ്ട്.എന്നാൽ ശമ്പള കുടിശികയും മറ്റ് തുകയും എങ്ങോട്ട് പോയെന്ന് ആരാഞ്ഞ വിനോദ് ബ്രീത്ത് അനലൈസർ പരിശോധനയുമായി സഹകരിക്കില്ലെന്ന് പറഞ്ഞു. ബസ് പുറപ്പെടാനായി സ്റ്റാർട്ടിങ് പോയിന്റിലേക്ക് കൊണ്ടുവന്ന് പഞ്ച് ചെയ്തതിനു 'ശേഷം ട്രിപ്പ് ഷീറ്റും നൽകിയതിന് ശേഷമാണ് ഡ്യൂട്ടി നിഷേധിച്ചതെന്ന് വിനോദ് പറഞ്ഞു.മെയ് മാസത്തെ ഒരു ഗഡു ശമ്പളം മാത്രമാണ് കിട്ടിയത്. ബാക്കിയുള്ളത് ലഭിക്കാത്തതിനാൽ യൂണിയൻ നേതാവ് എന്ന നിലയിൽ പ്രതിഷേധത്തിന്റെ ഭാഗമായാണ് ബ്രീത്ത് അനലൈസറുമായി സഹകരിക്കാതിരുന്നതെന്ന് വിനോദ് പറഞ്ഞു. പിന്നീട് ദേഹാസ്വാസ്ഥ്യം മുണ്ടായതിനെ തുടർന്ന് വിനോദ് ജില്ലാ ശുപത്രിയിൽ ചികിൽസ തേടി.
0 Comments