Ticker

6/recent/ticker-posts

സ്കൂട്ടർ ബൈക്കിലിടിച്ച് യുവാവിന്റെ ആറ് പല്ലുകൾ കൊഴിഞ്ഞു

പയ്യന്നൂർ :സ്കൂട്ടർ ബൈക്കിലിടിച്ച്
ബൈക്ക് യാത്രക്കാരനായ യുവാവിന്റെ ആറ് പല്ലുകൾ കൊഴിഞ്ഞു. തായിനേരി കൊവ്വലിലെ കെ.വി. ശ്രീജീഷിനാണ് 23 ഗുരുതരമായി പരിക്കേറ്റത്. ബൈക്കി രാത്രി തുമ്പകൊവ്വലിലുള്ള വീട്ടിലേക്ക് പോകവെ തായിനേരി കളരിക്ക് സമീപത്താണ് അപകടം. എതിരെ വന്ന സ്കൂട്ടർ ഇടിച്ച് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. മുഖത്ത് പരിക്കേൽക്കുകയും പല്ലുകൾ നഷ്ടപ്പെട്ടു. നാവ് മുറിയുകയും ചെയ്തു. സ്കൂട്ടർ ഓടിച്ച ആൾക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments