കാഞ്ഞങ്ങാട് : കേരള പൊലീസ് അസോസിയേഷൻ 35-മത് കാസർകോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ഞാറ്റുവേല സംഘടിപിച്ചു.കൊടക്കാട് പാടശേഖരത്തിൽ കർഷകർക്ക് സഹായഹസ്തവുമായി ഒരു ദിനം എന്ന ലക്ഷ്യത്തോടു കൂടിയാണ് ഞാറ്റുവേല സംഘടിപ്പിച്ചത് . നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ. പി .എ ജില്ലാ ട്രഷറർ സുധീഷ് അധ്യക്ഷനായിരുന്നു ചീമേനി ഇൻസ്പെക്ടർ കെ. സലിം പിലിക്കോട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാർ കെ .വി . വിജയൻ, കേരള പൊലീസ് ഓഫീസ സേഴ്സ് അസോസിയേഷൻ ജില്ലാ ജോ സെക്രട്ടറി രാജീവൻ മുതിർന്ന കർഷക നേതാവ് രാഘവൻ എന്നിവർ ആശംസകൾ നേർന്നു. കർഷകനായ രവീന്ദ്രൻ കൊടക്കാടാണ് ഞാറ് നടാനുള്ള നിലമൊരുക്കിയത്. പൊലീസുദ്യോഗസ്ഥനും യുവ കർഷകനുമായ ഹരീഷ് കോളം കുളം ദിലീഷ് പള്ളിക്കൽ സംഘാടക സമിതി ചെയർമാർ രാജേഷ് കൺവീനർ സുജിത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കുടുംബശ്രീ പ്രവർത്തകർ കർഷകർ തുടങ്ങി ആബാലവൃദ്ധം ജനങ്ങളുടെ പങ്കാളിത്തം പരിപാടിയുടെ മാറ്റു കൂട്ടി.നെല്ല് പരിപാലിക്കുന്നതിനും കൊയ്ത്തിന് ശേഷം നിർധനരായ ആളുകൾക്ക് വിതരണം ചെയ്യാനും സംഘാടക സമിതി ലക്ഷ്യമിടുന്നു എന്ന് ഭാരവാഹികൾ പറഞ്ഞു.
0 Comments