Ticker

6/recent/ticker-posts

സ്കൂട്ടി അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു

ചിറ്റാരിക്കാൽ :സ്കൂട്ടി അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു. ചിറ്റാരിക്കാൽ പാവലിലെ പുഷ്പമ്മജോൺ 50 ആണ് മരിച്ചത്. കഴിഞ്ഞ മാസം 30 ന് വൈകുന്നേരം 3.30 ന് പാവലി ലാണ് അപകടം. നടന്ന് പോവുകയായിരുന്ന പുഷ്പമ്മയെ പിന്നിൽ നിന്നും വന്ന സ്കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റി ചികിൽസയിലിരിക്കെ ഇന്ന്
വൈകീട്ടാണ് മരണം. റോഡിൽ തെറിച്ചു വീണാണ് പരിക്കേറ്റത്. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. സ്കൂട്ടി ഓടിച്ച ആൾക്കെതിരെ കേസെടുത്തു. അംഗനവാടി ഹെൽപ്പറായിരുന്നു.
Reactions

Post a Comment

0 Comments