രാജ്മോഹൻ ഉണ്ണിത്താൻ വിജയിച്ചു ഒരു ലക്ഷത്തിലേറെ
വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയം.
ഭൂരിപക്ഷം - 100649
രാജ്eമാഹൻ ഉണ്ണിത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് - 490659
എം വി ബാലകൃഷ്ണൻ മാസ്റ്റർ - സി പി എം 390010
എം എൽ അശ്വിനി - ഭാരതീയ ജനതാ പാർട്ടി 219558
സുകുമാരി എം ബഹുജൻ സമാജ് പാർട്ടി- 1612
അനീഷ് പയ്യന്നൂർ സ്വതന്ത്രൻ - 759
രാജേശ്വരി - സ്വതന്ത്രൻ 897
മനോഹരൻ കെ സ്വതന്ത്രൻ - 804
ബാലകൃഷ്ണൻ എൻ - സ്വതന്ത്രൻ 628
എൻ കേശവനായിക് - സ്വതന്ത്രൻ 507
നോട്ട -7112
സുഗമായ വോട്ടെണ്ണൽ
കാസര്‍കോട് ലോക് സഭാ മണ്ഡലത്തില്‍ വോട്ടെണ്ണൽകാവേരി ഗംഗോത്രി ബ്ലോക്കുകളിൽ ഇവി എം വോട്ടുംസബര്‍മതിയില്‍ പോസ്റ്റൽ ബാലറ്റും എണ്ണി. പോസ്റ്റല്‍ വോട്ട് രാവിലെ എട്ട് മുതല്‍ എണ്ണി തുടങ്ങി. വരണാധികാരി കെ. ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ നടന്ന പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ്ങില്‍ ഒബ്‌സര്‍വ്വരായ റിഷിരേന്ദ്രകുമാര്‍, ആദിത്യ കുമാര്‍ പ്രജാപതി, ഹിമാംശുവര്‍മ്മ എന്നിവര്‍ സന്നിഹിതരായി
മഞ്ചേശ്വരം മണ്ഡലം ഇ.വി.എം സ്‌ട്രോങ് റൂം എ.ആര്‍.ഒ ജഗ്ഗി പോള്‍, ഒബ്‌സര്‍വ്വര്‍ റിഷിരേന്ദ്രകുമാര്‍ എന്നിവര്‍ തുറന്നു. കാസര്‍കോട് മണ്ഡലത്തിന്റെ ഇ.വി.എം സ്‌ട്രോങ് റൂം എ.ആര്‍.ഒ പി.ബിനുമോന്‍, ഒബ്‌സര്‍വ്വര്‍ റിഷിരേന്ദ്രകുമാര്‍ എന്നിവര്‍ തുറന്നു. ഉദുമ മണ്ഡലത്തിലെ ഇ.വി.എം സ്‌ട്രോങ് റൂം എ.ആര്‍.ഒ നിര്‍മ്മല്‍ റീത്ത ഗോമസ്, ഒബ്‌സര്‍വ്വര്‍ ആദിത്യ കുമാര്‍ പ്രജാപതി എന്നിവര്‍ ചേര്‍ന്ന് തുറന്നു. കാഞ്ഞങ്ങാട് മണ്ഡലം ഇ.വി.എം സ്‌ട്രോങ് റൂം എ.ആര്‍.ഒ സൂഫിയാന്‍ അഹമ്മദ്, ഒബ്‌സര്‍വ്വര്‍ ആദിത്യ കുമാര്‍ പ്രജാപതി എന്നിവര്‍ ചേര്‍ന്ന് തുറന്നു. തൃക്കരിപ്പൂര്‍ മണ്ഡലം ഇ.വി.എം സ്‌ട്രോങ് റൂം എ.ആര്‍.ഒ പി.ഷാജു, ഒബ്‌സര്‍വ്വര്‍ ഹിമാംശു വര്‍മ്മ എന്നിവര്‍ ചേര്‍ന്ന് തുറന്നു. പയ്യന്നൂര്‍ മണ്ഡം ഇ.വി.എം സ്‌ട്രോങ് റൂം എ.ആര്‍.ഒ സിറോഷ് പി ജോണ്‍ ഒബ്‌സര്‍വ്വര്‍ ഹിമാംശു വര്‍മ്മ എന്നിവര്‍ ചേര്‍ന്ന് തുറന്നു. കല്ല്യാശ്ശേരി മണ്ഡലം ഇ.വി.എം സ്‌ട്രോങ് റൂം എ.ആര്‍.ഒ കെ.അജിത്ത് കുമാര്‍ ഒബ്‌സര്‍വ്വര്‍ ഹിമാംശു വര്‍മ്മ എന്നിവര്‍ ചേര്‍ന്ന് തുറന്നു. തുടർന്ന് രാവിലെ 8 ന് തപാൽ ബാലറ്റും 8.30 ന് ഇവിഎം കൗണ്ടിംഗും ആരംഭിച്ചു
0 Comments