കാഞ്ഞങ്ങാട് :ഗുരുപുരത്ത് കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ടാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന
കെ.എസ്.ആർ.ടിസി ബസും ചുള്ളിക്കര കുറ്റിക്കോൽ ഭാഗത്തേക്ക് പോയ അക്ഷയ ബസുമാണ് കൂട്ടിയിടിച്ചത്. കെ.എസ്.ആർ.ടി.സി മറ്റൊരു ബസിനെ മറികടക്കുന്നതിനിടെയാണ് അപകടം. സ്വകാര്യ ബസ് നിർത്തിയിട്ട സമയം കെ.എസ്.ആർ.ടിസി സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. ഗുരുപുരത്തിനും മുട്ടിച്ച രലിനുമിടയിലാണ് അപകടം. കെ.എസ്.ആർ.ടി.സി ബസ്
റോഡിന് പുറത്തേക്ക് നീങ്ങി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. കെ. എസ്. ആർ. ടി. സി അജാഗ്രതയിൽ മറികടന്നത് അപകടത്തി നിടയാക്കിയെന്ന് യാത്രക്കാർ പറഞ്ഞു. വലിയ അപകടംഭാഗ്യത്തിനാണ് ഒഴിവായത്.
0 Comments