Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് ബസ് യാത്രക്കിടെ പട്ടാപകൽ യുവതിയുടെ ആറര പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് പട്ടാപകൽ ബസിൽ നിന്നും യാത്രക്കാരിയായ യുവതിയുടെ ആറര പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു. പയ്യന്നൂർ മാവിച്ചേരിയിലെ എം . വി . പ്രസാദിൻ്റെ ഭാര്യ എം.കെ. ഉദയമ്മ 33 യുടെ ബാഗിൽ നിന്നു മാണ് ആഭരണം കവർന്നത്. പയ്യന്നൂരിൽ നിന്നും ഇന്ന് ഉച്ചക്ക് കാഞ്ഞങ്ങാട്ടെ ത്തിയ വൈശാലി ബസിലാണ് കവർച്ച നടന്നത്. ഹാൻ ബാഗിൽ സൂക്ഷിച്ചിരു മൂന്നര ലക്ഷം രൂപ വിലവരുന്ന രണ്ട് മാലകളാണ് മോഷണം പോയത്. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് ഊർജ്ജിതമായ അന്വേഷണം നടത്തി വരുന്നു.
Reactions

Post a Comment

0 Comments