കഴിഞ്ഞ 11 ന് രാത്രി
നെഞ്ച് വേദനയെ തുടർന്ന് കാസർ
കോട് ജനറൽ ആശുപത്രിയിലെത്തിച്ച
കുണിയ യിൽ താമസിക്കുന്ന ആസാം സ്വദേശി രാജേഷ് ബർമ്മൻ്റെ ഭാര്യ ഏകാദശി മാലി 26 മരിച്ചിരുന്നു. നെഞ്ച് ജനറൽ ആശുപത്രിയിൽ എത്തിച്ച സമയത്താണ് മരണമെന്നതിനാൽ
ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്
മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റ്
മോർട്ട നടപടി ആരംഭിക്കുന്നതിനിടയിലാണ് അമ്മയുടെ മൃതശരീരത്തിനടുത്ത് വിശന്ന് കരഞ്ഞ് തളർന്ന കുഞ്ഞിനെ ആശുപത്രി അധികൃതർ കാണുന്നത്. കാര്യമറിഞ്ഞ മെറിൻ മറ്റൊന്നും ചിന്തിക്കാൻ മിനക്കെടാതെ 37 ദിവസം പ്രായമായ കുഞ്ഞിനെ മാറോട് ചേർത്ത് വിശപ്പടങ്ങുവോളം പാൽ നൽകി. വിശപ്പ് മാറി മയങ്ങിയ കുഞ്ഞിനെ വസ്ത്രങ്ങൾ മാറ്റി ബന്ധുക്കളെ ഏൽപ്പിച്ചു.
ആതുര സേവനത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉദാത്ത മാതൃക യാവുകയാണ് മെറിൻ.
ഒരു വയസ് പ്രായമായ കുഞ്ഞിന്റെ മാതാവാണ് മെറിൻ.
ഡപ്യൂട്ടി സുപ്രണ്ടൻറ് ഡോ.ജമാൽ അഹ്മദ് നേരിട്ട് കണ്ട് ഇവർക്ക്
അഭിനന്ദങ്ങൾ അറിയിച്ചു. ബന്തടുക്കയിലെ ബിപിൻ
തോമസിൻ്റെ ഭാര്യയാണ് മെറിൻ.
0 Comments