Ticker

6/recent/ticker-posts

ദമ്പതികൾക്ക് കുപ്പിച്ചില്ലു കൊണ്ട് കുത്തേറ്റു

കാഞ്ഞങ്ങാട് :ഭർതൃമതിയെ മാനഹാനി പ്പെടുത്തുകയും കുപ്പിച്ചില്ലുകൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. തടയാൻ ചെന്ന ഭർത്താവിനെയും കുത്തി പരിക്കേൽപ്പിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.മരക്കാപ്പ് കടപ്പുറത്തെ 43 കാരിയെയും ഭർത്താവിനെയുമാണ് കുത്തി പരിക്കേൽപ്പിച്ചത്.സംഭവവുമായി ബന്ധപ്പെട്ട്  അൻസാറിനെതിരെ 
ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. യുവതിക്കെതിരെ അൻസാർ അപവാദ പ്രചരണം നടത്തിയിരുന്നതായി പറയുന്നു.ഇത് ചോദ്യം ചെയ്ത വിരോധത്തിലാണ് വീട്ടുപറമ്പിൽ കയറി അക്രമം നടത്തിയതെന്നാണ് പരാതി.
യുവതി വീട്ടുപറമ്പിൽ നിന്നും ഓല ശേഖരിക്കുന്നതിനിടെയാണ് സംഭവം.
Reactions

Post a Comment

0 Comments