Ticker

6/recent/ticker-posts

പള്ളികൾ ബോംബിട്ട് തകർക്കുമെന്ന് ഭീഷണി പൊലീസ് കേസെടുത്തു

കാസർകോട്:പള്ളികൾ ബോംബിട്ട് തകർക്കുമെന്ന്
സോഷ്യൽ മീഡയിൽ ഭീഷണി ഉയർത്തിയ സംഭവത്തിൽ കാസർകോട്ട ടൗൺ പൊലീസ്  കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൂരി മുസ്ലിം പള്ളിയിലെ ഉസ്താദ്റിയാസ് മൗലവി
കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയായ അജേഷ് എന്ന അപ്പുവിൻ്റെ ഫോട്ടോെ വെച്ച് അപ്പു കെ 7608 എന്ന ഇൻസ്റ്റാഗ്രാം ഐഡിയിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ വന്ന മീഡിയവൺ ചാനൽ വാർത്തയുടെ അടിയിലായായിരുന്നു ഭീഷണി.വർഗീയത ഉണ്ടാക്കണമെന്നലക്ഷ്യത്തോടെയാണ് പോസ്റ്റ് ഇട്ടതെന്ന് എഫ്.ഐ ആറിൽ വ്യക്തമാക്കി. കാസർകോട് ജില്ലയിൽ ഒരു പള്ളിയും ഉണ്ടാവില്ല. ഒരു വെള്ളിയാഴ്ച ബോംബിട്ട് തകർക്കും കമിംഗ് എന്നായിരുന്നു കമൻ്റ്. പൊലീസ് സ്വമേധയറജിസ്ട്രർ ചെയ്തേ കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല.
Reactions

Post a Comment

0 Comments