Ticker

6/recent/ticker-posts

പുല്ലൂരിലും മധൂർ ക്ഷേത്രത്തിലും വെള്ളം കയറി ദേശീയ പാതയിൽ മണ്ണിടിഞ്ഞ് വീണു

കാഞ്ഞങ്ങാട് : അതിശക് മായ മഴയിൽപുല്ലൂരിലും മധൂർ ക്ഷേത്രത്തിലും വെള്ളം കയറി. ദേശീയ പാതയിൽ തെക്കിലിൽ മണ്ണിടിഞ്ഞ് വീണു. ഗതാഗതം തടസപെട്ടു.മധൂർ ശ്രീ മദനന്തേശ്വര സിദ്ദിവിനായക ക്ഷേത്രത്തിൽ ആണ്വെള്ളം കയറിയത് . 
ക്ഷേത്ര ശ്രീകോവിലിൽ
വെള്ളം കയറിയതിനെ തുടർന്ന് പൂജ കർമ്മങ്ങൾക്ക് തടസ്സമുണ്ടായി. പുല്ലൂർ വിഷ്ണുമംഗലം ക്ഷേത്രത്തിലാണ് വെള്ളം കയറിയത്.മേൽപ്പറമ്പ 
പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തെക്കിൽ വളവില്‍ ദേശീയ പാതയുടെ പണി നടക്കുന്ന സ്ഥലത്ത്‌ മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. ദേശീയപാത വഴി ഗതാഗത തടസമുണ്ടായി. പല ഭാഗങ്ങളിലും മണ്ണും മതിലുകൾ ഇടിഞ്ഞു വീണു.
Reactions

Post a Comment

0 Comments