Ticker

6/recent/ticker-posts

പാറപ്പള്ളി സ്വദേശികൾ സഞ്ചരിച്ച കാർ പുഴയിൽ ഒഴുകിപ്പോയി രണ്ട് പേർ രക്ഷപ്പെട്ടു

കാഞ്ഞങ്ങാട് : അമ്പലത്തറപാറപ്പള്ളി സ്വദേശികൾ സഞ്ചരിച്ച കാർ പുഴയിൽ ഒഴുകിപ്പോയി. കാറിലുണ്ടായിരുന് രണ്ട് പേർ അൽഭുതകരമായി
രക്ഷപ്പെട്ടു. പള്ളഞ്ചി - പാണ്ടി റോഡിൽ, പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തിൽ നിന്നും കാറ്  പുഴയിലേക്ക് മറിയുകയായിരുന്നു.
കാറിൽഉണ്ടായിരുന്ന റാഷിദ്, തസ് രീഫ് എന്നിവരെ കുറ്റിക്കോൽ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി.
ഒഴുക്കിൽപ്പെട്ട ഇരുവരും വെള്ളത്തിൽ മരത്തിൽ പിടിച്ച് നിൽക്കുകയായിരുന്നു. അതിശക്തമായ ഒഴുക്കും വെള്ളവുമുള്ള പുഴയിലേക്കാണ് കാർ വീണത്.
Reactions

Post a Comment

0 Comments