Ticker

6/recent/ticker-posts

കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ച ചെർക്കള തൃക്കരിപ്പൂർ സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്നെത്തും

കാഞ്ഞങ്ങാട് :കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ച ചെർക്കള കുണ്ടടുക്കത്തെ കെ.രഞ്ജിത് സൗത്ത് തൃക്കരിപ്പൂർ  തെക്കുമ്പാട് പി. കുഞ്ഞിക്കേളു എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും.  ജില്ലാ കലക്ടർ കെ. ഇമ്പശേഖർ കെ.രഞ്ജിത്തിൻ്റേയും സബ്കലക്ടർ സൂഫിയാൻ അഹമ്മദ്  
കേളുവിൻ്റേയും മൃതദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിക്കും. ജില്ലാ കലക്ടർ ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് തെക്കുമ്പാട് പി.കുഞ്ഞിക്കേളുവിൻ്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കും.
Reactions

Post a Comment

0 Comments