കാസർകോട്: മോട്ടോർ ബൈക്കിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ചൗക്കി കെ.കെ. പുരത്തെ ചന്ദ്രമതിയുടെ മകൻ വിജയൻ 59 ആണ് മരിച്ചത്. ചൗക്കി - കമ്പാർ റോഡിൽ ഇന്നലെ രാത്രി 8 മണിക്കാണ് ബൈക്കിടിച്ചത്. റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്ക് പറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം.
0 Comments