കാഞ്ഞങ്ങാട്: കല്യോട്ട് ഇരട്ട
ക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തേ നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം. വിവാഹ ചടങ്ങിൽ
കെ.പി. സി.സി സെക്രട്ടറി ഉൾപ്പെടെ നേ താക്കൾ പങ്കെടുത്തതിനെതിരെ രാജ് മോഹൻ ഉണ്ണിത്താൻ എം. പി നൽകിയ പരാതിയിൽ കെ. പി.സി.സി അന്വേഷണ സമിതി യുടെ റിപ്പോർട്ടിലാണ് നടപടിക്ക് നിർദ്ദേശമുള്ളത്. റിപ്പോർട്ട് ഇന്ന് കൈ മാറും. കല്യോട്ട്, പെരിയ പ്രദേശങ്ങളിലെ കോൺഗ്രസ് പ്രവർത്തകരുടെ മൊഴികൾ കുറ്റാരോപിതർ ക്കെതിരാണെന്നാണ് വിവരം.
കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ കുടുംബാം ഗങ്ങളുടെ മൊഴികളും അന്വേഷണ സംഘം ശേഖരിച്ചു.. കൃപേഷിന്റെ പിതാവ് കൃഷ്ണനും ശരത് ലാലിന്റെ പിതാവ് സത്യനാരായണനും വേദനയോടെയാണ്
അന്വേഷണ സംഘത്തിന്
മൊഴി നൽകിയതെന്ന് വ്യക്തമായിട്ടുണ്ട്. പ്രവർത്തകരുടെ വികാരവും രൂക്ഷമായിരുന്നുവെന്നാണ് വിവരം.
നടപടിയെടുക്കാതെ പാർട്ടിക്ക് മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് സമിതിയുടെ റിപ്പോർട്ട്.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി പി.എം. നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സമിതി മെയ് 29, 30 തീയതികളിലാണ് തെളിവെടുപ്പ് നട ത്തിയത്. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, യു.ഡി. എഫ് ഉദുമ മണ്ഡലം കമ്മിറ്റി ചെയർമാൻ രാജൻ പെരിയ, മണ്ഡലം പ്രസിഡൻ്റ് പ്രമോദ് പെരിയ എന്നി വർക്കെതിരെയാണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ പരാതി.
അന്വേഷണ സമിതി 38 പേരിൽനിന്നാണ് മൊഴിയെടുത്തു.
വോട്ടെണ്ണുന്നതിനുമുമ്പ് റിപ്പോർട്ട് നൽകുമെന്നാണ് സമിതി ആദ്യം അറിയിച്ചത്. എന്നാൽ, വിവാഹച്ചടങ്ങിൽ പങ്കെടുത്തതിന് കടുത്ത നടപടിയെടുക്കു ന്നതിനോട് വിയോജിപ്പുള്ള നേതാക്കൾ കെ.പി.സി.സിയിലും എ.ഐ.സി.സിയിലും ഉണ്ട്. പുറ ത്താക്കണമെന്ന ആവശ്യമാണ് രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപെട്ടത്. അന്വേഷണ സമിതി യുടെ റിപ്പോർട്ടിൽ സമവായ സാ ധ്യതക്കുള്ള ശ്രമവും നടന്നിരുന്നു.
0 Comments