Ticker

6/recent/ticker-posts

മദ്യപിച്ച് വാഹനം ഓടിച്ച മുപ്പതോളം പേരും കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ 10 പേരും പിടിയിൽ

കാഞ്ഞങ്ങാട്: മദ്യപിച്ച് വാഹനമോടിച്ച വർ ഉൾപ്പെടെ കൂട്ടത്തോടെ പിടിയിൽ. സംസ്ഥാന പൊലിസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് ജില്ലയിൽ നടന്ന വ്യാപക പരിശോധനയിലാണ് നിരവധി പേർ അറസ്റ്റിലായത്. രാത്രിയിലും പകലും കോമ്പിങ് എന്ന പേരിൽ പൊലിസ് നടത്തിയ വ്യാപക പരിശോധനയിലാണ് അറസ്റ്റ്. മദ്യപിച്ച് വാഹനമോടിക്കുന്നവരെയും പരസ്യ മദ്യപാനക്കാരെയും മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും കണ്ടെത്തുന്നതിനാണ് പരിശോധന. മുപ്പതിലേറെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ബൈക്കുകളും കാറുകളുമാണ് കസ്റ്റഡിയിലെടുത്തത്. ഓട്ടോ കളും കസ്റ്റഡിയിലെടുത്തു. ഇവയിൽ കൂടുതലും കാറുകളും ബൈക്കുകളാണ്.രാജപുരം, ഹോസ്ദുർഗ് , ബേക്കൽ, അമ്പലത്തറ പൊലീസ് നിരവധി പേരെ പിടികൂടി.  കഞ്ചാവ് ബീഡി വലിച്ചതിന് 10 പേരെ അറസ്റ്റ് ചെയ്തു. മേൽപറമ്പ്, ഹോസ്ദുർഗ്, അമ്പലത്തറ,കാസർകോട് സ്റ്റേഷൻ പരിധികളിലാണ് അറസ്റ്റ്. അള വിൽ കൂടുതൽ മദ്യം സൂക്ഷിച്ച വരും പിടിയിലായി. പൊതു സ്ഥലങ്ങളിൽപരസ്യമായി മദ്യപിച്ച 15ഓളംപേർ പിടിയിലായി. രാത്രിയിലും പകലും വിത്യാസമില്ലാതെ മദ്യ ലഹരിയിൽ വാഹനം ഓടിക്കുന്ന വരുടെ എണ്ണം വർദ്ധിച്ചു വരുന്നതായാണ് കേസുകളുടെ എണ്ണം സൂചിപ്പിക്കുന്നത്.

Reactions

Post a Comment

0 Comments