Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് നിർത്തിയിട്ട ഓട്ടോയിൽ നിന്നും പണം കവർന്നു പ്രതിയുടെ സി.സി.ടി.വി ക്യാമറ ദൃശ്യം ലഭിച്ചു

കാഞ്ഞങ്ങാട് : ആശുപത്രി മുൻപിൽ റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നുംപണം കവർന്നു. പണം കവരുന്നസി.സി.ടി.വി ക്യാമറദൃശ്യം പുറത്ത് വന്നു. കോട്ടച്ചേരിയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നു മാണ് പണം കവർന്നത്. പനയാൽ സ്വദേശി സതീശൻ്റെ ഓട്ടോയിലാണ് മോഷണം. 12500 രൂപ അടങ്ങിയ പേഴ്സ് മോഷണം പോയി. വാഹനം നിർത്തി തൊട്ടടുത്ത കടയിലേക്ക് പോയതായിരുന്നു. ഒരാൾ ഓട്ടോയിൽ ചാരി അകത്ത് കയ്യിട്ട ശേഷം പണം കവർന്ന് ഓടിരക്ഷപ്പെടുന്നതിൻ്റെ  സി.സി.ടി.വി ക്യാമറ ദൃശ്യമാണ് ലഭിച്ചത്. സതീശൻ ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി.

Reactions

Post a Comment

0 Comments