Ticker

6/recent/ticker-posts

മദ്രസയിലേക്ക് പോവുകയായിരുന്ന 11 കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതം

കാഞ്ഞങ്ങാട: പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡി പ്പിച്ചതായ പരാതിയിൽ അന്വേഷണം ആരംഭിച്ചു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലു ള്ള പെൺകുട്ടിയാണ് പീഡനത്തി നിരയായത്. ഒരുമാസംമുമ്പാണ് സംഭവം. കുട്ടിയുടെ മൊഴിയനു സരിച്ച് ജൂൺ 18നാണ് പീഡനം നടന്നത്.
എന്നാൽ, ആശുപത്രിയിൽനടന്ന പരിശോധനയിൽ ആ ദിവസ മാണെന്നുറപ്പില്ല. രാവിലെ മദ്റ സയിലേക്ക് നടന്നുപോകുമ്പോൾ ഭീഷണിപ്പെടുത്തിയശേഷം കറുത്തുതടിച്ച ആൾ തട്ടിക്കൊ ണ്ടുപോയി സമീപത്തുള്ള കെട്ടി ടത്തിലെ മുറിക്കകത്താക്കി പീഡി പ്പിച്ചെന്നാണ് പെൺകുട്ടി നൽകിയ മൊഴിയിലുള്ളത്. പെൺകുട്ടി യുടെ ഷാൾ കൊണ്ട് വായ്
പൊത്തിയിരുന്നുവെന്നും പതിനൊന്നുകാ രി പൊലീസിനോട് പറഞ്ഞു. ഒരു മാസം മുമ്പ് നടന്ന സംഭവത്തി ൽ പേടികൊണ്ടാണ് കുട്ടി ഇതു വരെ പറയാതിരുന്നതെന്ന് സം ശയിക്കുന്നതായി അധികൃതർ പ റയുന്നു. മദ്റസയിൽ എത്തിയ ശേഷം വയറുവേദന അനുഭപ്പെട്ടപ്പോൾ ഉസ്താദ് ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് പെൺ കുട്ടി നേരിടേണ്ടിവന്ന പീഡനം പുറത്തായത്. പിന്നീട് ബന്ധുവായ സ്ത്രീയോടാണ് തനിക്കുണ്ടായ ദുരനുഭവം പെൺകുട്ടി വിവരിച്ചത് ഇതിനെത്തുടർന്നാണ് ഞായ റാഴ്ച പൊലീസിൽ പരാതി നൽകിയതും പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായത്.
 തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ കൂട്ടിയുടെ മൊഴി രേഖ പ്പെടുത്താൻ മജിസ്ട്രേറ്റിന് മുന്നി ൽ ഹാജരാക്കി ഉദുമയിലെ ഒരു കെട്ടിടത്തിലാണ് സംഭവം നടന്ന തെന്ന് പറയുന്നു. തുടർച്ചയായ പീഡനവും കൂട്ടബലാത്സംഗവും നടന്നതിനാണ് കേസെടുത്തിരിക്കുന്നത്. ഈ കെട്ടിടത്തിൽ താമസിച്ചിരുന്നയാളെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായും ബേക്കൽ പൊലീസ് പറഞ്ഞു ബേക്കൽ പൊലീസ് പോക്സോ പ്രകാരം കേസെടുത്ത്. ഡി.വൈ.എസ്.പി മനോജിൻ്റെ നേതൃത്വത്തിൽ ഇന്ന് പെൺകുട്ടിയിൽ നിന്നും വീണ്ടും പൊലീസ് മൊഴിയെടുക്കും.
Reactions

Post a Comment

0 Comments