Ticker

6/recent/ticker-posts

പോക്സോകേസ് ഇരയുടെ കുടുംബത്തെ വധിക്കുമെന്ന് ഭീഷണി യുവാവ് അറസ്റ്റിൽ

കാസർകോട്: പോക്സോ കേസിലെ ഇരയുടെ കുടുംബത്തെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ. കുമ്പള വബ്രാണ വയലിലെ വരുൺ രാജ് ഷെട്ടി 30 ആണ് അറസ്റ്റിലായത്. കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ കേസിൽ പ്രതിയായ അനുജൻ കിരൺ രാജിനെതിരെയുള്ള കേസിൽ മൊഴിമാറ്റി പറയണമെന്നും ഇല്ലെങ്കിൽ കുടുംബത്തെ വധിക്കുമെന്നായിരുന്നു ഭീഷണി.വിചാരണക്കിടെയായിരുന്നു ഭീഷണി. ഇതേ കുറിച്ച് കുട്ടി കോടതിയിൽ വിവരം നൽകുകയും കുമ്പള പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയായിരുന്നു. ബാഗുമായി മംഗലാപുരത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതിയെ പിടിച്ചത്. കുമ്പള എസ്.ഐ ശ്രീ ജേഷിനാണ് അന്വേഷണ ചുമതല. 2018ലാണ് പോക്സോ കേസ് റജിസ്ട്രർ ചെയ്തത്. കാപ്പയിൽ പെടുത്തി കിരൺ രാജ് ജയിലിലാണുള്ളത്. വരുൺ രാജിനെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടിയിലാണ് പൊലീസ്.
Reactions

Post a Comment

0 Comments