Ticker

6/recent/ticker-posts

13 കാരിയുടെ പരാതിയിൽ ഡോക്ടർക്കും പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ 17 കാരനെതിരെയും പോക്സോ കേസുകൾ

കാഞ്ഞങ്ങാട്: വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ പതിനേഴുകാരി ഗര്‍ഭിണി. പെണ്‍കുട്ടി നല്‍കിയ മൊഴി പ്രകാരം 17കാരനെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. 
കഴിഞ്ഞ ദിവസം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. ഡോക്ടറെ കണ്ടതോടെയാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. വിവരം മെഡിക്കല്‍ കോളേജ് അധികൃതര്‍ ചിറ്റാരിക്കാല്‍ പൊലീസിനെ അറിയിച്ചു. പൊലീസെത്തി പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത ശേഷമാണ് പതിനേഴുകാരനെതിരെ പോക്സോ പ്രകാരം കേസെടുത്തത്.
പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡോക്ടര്‍ക്കെതിരെ
ചന്തേര പൊലീസ് കേസെടുത്തു. പതിമൂന്നുകാരിയുടെ പരാതിയിലാണ് കേസ്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം.  സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ കുട്ടിയെ ഡോക്ടര്‍ പരിശോധനയുടെ പേരില്‍ പീഡിപ്പിച്ചു എന്നാണ് പരാതി. കുട്ടിയുടെ കുടുംബാംഗങ്ങളാണ്  പരാതി നല്‍കിയത്.


Reactions

Post a Comment

0 Comments