Ticker

6/recent/ticker-posts

ഓട്ടോറിക്ഷ തെങ്ങിലിടിച്ച് രണ്ട് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് : നിയന്ത്രണം വിട്ട
ഓട്ടോറിക്ഷ തെങ്ങിലിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. മാതാവിനും മകനുമാണ് പരിക്ക്. മടിക്കൈ അരയങ്കാനത്തെ ആർ. വി. സുരേഷ് കുമാർ 42 മാതാവ് മാതാവ് നാരായണി 74 എന്നിവർക്കാണ് പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏച്ചിക്കാനം തോരകൊച്ചിയിലാണ് അപകടം. അരയങ്ങാനം ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറോഡരികിലെെ തെങ്ങിലിടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments