Ticker

6/recent/ticker-posts

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഞ്ചരിച്ച കാർ പള്ളിക്കരയിൽ അപകടത്തിൽപ്പെട്ടു

കാഞ്ഞങ്ങാട് :പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഞ്ചരിച്ച കാർ പള്ളിക്കരയിൽ അപകടത്തിൽപ്പെട്ടു. ഇന്ന് വൈകീട്ടാണ് സംസ്ഥാന പാതയിൽ അപകടമുണ്ടായത്.എസ്കോർട്ട് വാഹനത്തിന് ഇടിച്ചാണ് അപകടം.പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വാഹനത്തിൻ്റെ മുൻഭാഗം തകർന്നു.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു . അദ്ദേഹത്തിന് പരിക്കില്ല. എസ്കോർട്ട് വന്ന
പൊലീസ് വണ്ടിക്ക് പിറകിലടിച്ചാണ് അപകടം.മറ്റൊരു കാറിൽ അദ്ദേഹം യാത്ര തിരിച്ചു.സ്വകാര്യ സന്ദർശനമായിരുന്നു.
വൈകിട്ട് 5 30 യാണ് അപകടം.
കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിനായി പുറപ്പെട്ടതായിരുന്നു പ്രതിപക്ഷ നേതാവ്.
Reactions

Post a Comment

0 Comments