Ticker

6/recent/ticker-posts

ചൂതാട്ടം 14 പേർ അറസ്റ്റിൽ രണ്ടര ലക്ഷം പിടിച്ചു

കാഞ്ഞങ്ങാട് :ചൂതാട്ടത്തിനിടെ 14 പേർ അറസ്റ്റിൽ. കളിക്കളത്തിൽ നിന്നും രണ്ടര ലക്ഷത്തിലേറെ രൂപ പിടിച്ചു. പള്ളിക്കര ബേക്കൽ ഫോർട്ട് റിസോർട്ടിലെ മുറിയിൽ നിന്നും ഇന്ന് പുലർച്ചെ ബേക്കൽ പൊലീസാണ് ചൂതാട്ട സംഘത്തെ പിടികൂടിയത്. 252170 രൂപയാണ് പിടിച്ചത്. പുള്ളി മുറി ചൂതാട്ടത്തിനിടെയാണ് പിടിയിലായത്.
 പൂച്ചക്കാട്ടെ ബി.അബ്ദുൾ സലാം 45, റഹ്മത്ത്റോഡിലെ കെ.എം.അബൂബക്കർ 49, പാണത്തൂരിലെ എ.നൗഫൽ 33,  അതിഞ്ഞാലിലെ അഷറഫ് തായൽ 52,  രാജപുരം തുരക്കുളം ജോഷി മാത്യു 43,  മുറിയനാവിയിലെ കെ.ജാസിർ 24, മാലോത്തെ മുഹമ്മദ് റാഷിദ് 34, അതിഞ്ഞാലിലെ ഹസ്സൻ അബു 68,  ആയിറ്റിയിലെ ജാഫർ ഖാൻ 32, കൊന്നക്കാട് പുങ്ങംചാൽ ചെമ്മഞ്ചേരിയിലെ സി. ആർ. വിജയൻ 45, കോഴിക്കോട് ഒളവണയിലെ എം.കെ. സിദ്ധിഖ് 52, ഭീമനടിയിലെ തെക്കുന്നേൽ കുര്യാക്കോസ് 50, 
വെള്ളരിക്കുണ്ടിലെ എ.കെ.മുരളീധരൻ 52, മംഗ്ലൂർ ഡക്കാഡ് എ.ജെ.ആശുപത്രിക്ക് സമീപത്തെ മേഘരാജ് 32 എന്നിവരാണ്
അറസ്റ്റിലായത്. പുലർച്ചെ 2 മണി
യോടെയായിരുന്നു ചൂതാട്ട സംഘം പിടിയിലായത്.
Reactions

Post a Comment

0 Comments