കോളേജിന് സമീപം ബർമ്മത്തട്ടിൽ ഇന്ന് രാവിലെ 22 കാരനായ യുവാവാണ് പുലിയെ കണ്ടതായി പറഞ്ഞത്. പാറപ്പുറത്ത് പുലി കിടക്കുന്നതായാണ് കണ്ടത്. ഇവിടെ വളർത്തുന്ന
മൽസ്യ കുഞ്ഞുങ്ങളെ നോക്കാൻ പോയ സമയത്തായിരുന്നു പുലിയെ കണ്ടത്. ഉടൻ തന്നെയുവാവ് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി. വ്യാപക തിരച്ചിൽ നടത്തി. മഴയായതിനാൽ കാൽപാടുകൾ ഉൾപെടെ അടയാളങ്ങളൊന്നും കിട്ടിയിട്ടില്ല. വനപ്രദേശങ്ങൾ ഇല്ലെങ്കിലും പാറ നിറഞ്ഞ പ്രദേശത്ത് കുറ്റിക്കാടുകൾ ധാരാളമുണ്ട്. പ്രദേശത്ത് നിരീക്ഷണം തുടരുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉത്തരമലബാറിനോട് പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് ഈ ഭാഗത്ത് പുലിയിറങ്ങിയിരുന്നു.
0 Comments