കാഞ്ഞങ്ങാട് :ഷൂ ധരിച്ച് സ്കൂളിലെത്തിയതിന് പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദനത്തിനിരയാകിയ 15 ഓളം സീനിയർ വിദ്യാർത്ഥികൾക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ചിത്താരി സ്കൂളിലെ വിദ്യാർത്ഥിയാണ് സംഘടിച്ചുള്ള ആക്രമണത്തിനിരയായത്. സംഭവത്തിൽഹയർ സെക്കൻ്ററി വിഭാഗം വിദ്യാർത്ഥികൾക്കെതിരയാണ് കേസ്. കുട്ടിയുടെ രക്ഷിതാവ് പൊലീസിൽ നൽകിയപരാതിയിൽ മർദ്ദനത്തിനിരയായ വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തി ഇന്നലെ കേസെടുക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം നടന്നതെങ്കിലും മർദ്ദനത്തിൻ്റെ ദൃശ്യം ഇന്നലെ പുറത്ത് വന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടി മർദ്ദനത്തിനിരയായ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. സീനിയർ വിദ്യാർത്ഥികൾ കുട്ടിയെ വളഞ്ഞിട്ട് മർദ്ദിക്കുന്ന വീഡിയോസമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നാട്ടുകാരും വീട്ടുകാരും അറിയുന്നത്. സംഭവത്തിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് തേടിയിട്ടുണ്ട്. സ്കൂളിൽ നടന്നത് റാഗിംങ്ങാണെന്നാണ് പരാതിയെങ്കിലും റാഗിംഗിന് പൊലീസ് സെക്ഷൻ ചേർത്തിട്ടില്ല. മർദ്ദിച്ചതിന് മാത്രമാണ് കേസ്. സ്കൂൾ പരിസരത്തെ ബസ് വെയിറ്റിംഗ് ഷെഡിലാണ് വിദ്യാർത്ഥി മർദ്ദനത്തിനിരയായത്. മുഖത്തുൾ പെടെ അടിയേറ്റ് നിസഹനാ യി ഇരിക്കുന്ന വീഡിയോ യാണ് പുറത്ത് വന്നത്. റാഗിംഗിന് കേസെടുക്കണമെങ്കിൽ സ്കൂളിൽ നിന്നു മുള്ള റിപ്പോർട്ട് ലഭിക്കണമെന്ന് പൊലീസ് പറഞ്ഞു. ഇന്ന് അടിയന്തര യോഗം സ്കൂളിൽ നടക്കും. രാവിലെ 10 ന് മാനേജ്മെൻ്റ്, അധ്യാപക, രക്ഷകർത്താക്കളുടെ യോഗമാണ് നടക്കുന്നത്.
0 Comments