Ticker

6/recent/ticker-posts

കണ്ണൂരിൽ അമേരിക്കൻ യുവതിയെ പീഡിപ്പിച്ചു

കണ്ണൂർ: കളരി പഠിക്കാനെത്തിയ അമേരിക്കൻ യുവതിയെ കളരി ഗുരുക്കൾ പീഡിപ്പിച്ചു. സംഭവത്തിൽ തോട്ടട കാഞ്ഞിര സ്വദേശി കെ. സുജിത് 53 അറസ്റ്റിലായി. പ്രതിയെ റിമാൻ്റ് ചെയ്തു.കണ്ണൂർ ടൗൺ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. 2023 നവംബറിലാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം.  6 മാസത്തോളം പീഡിപ്പിച്ചെന്നാണ് വ്യാഴാഴ്ച ടൗൺ പൊലീസിൽ യുവതി നൽകിയ പരാതിയിൽ പറയുന്നതെന്നാണ് വിവരം.
കഴിഞ്ഞവർഷം നവംബർ മുതൽ വിവിധ സമയങ്ങളിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് 42കാരിയു​ടെ പരാതി.  ടൗൺ ഇൻസ്​പെക്ടർ ശ്രീജിത്ത് കോടേരിയാണ് പ്രതിയെ പിടികൂടിയത്. കൊൽക്കത്തയിൽ താമസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള വിദേശ വനിതയാണ് പരാതിക്കാരിയെന്നാണ് വിവരം.



Reactions

Post a Comment

0 Comments