Ticker

6/recent/ticker-posts

മിനി സിവിൽ സ്റ്റേഷൻ മാർച്ച് 500 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: അജാനൂർ കുറുംബ ക്ഷേത്ര സമുദായ സംഘടനയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന മിനി സിവിൽ സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്തവർക്കെതിരെ 
ഹോസ്ദുർഗ് പൊലിസ് കേസെടുത്തു. പുതിയ കോട്ട സംസ്ഥാന പാതയിലും, മിനി സിവിൽ സ്റ്റേഷനു മുന്നിലും ഗതാഗത തടസം സൃഷ്ടിച്ചതിനാണ് കേസ്. രാജേഷ്,മനോജ്, സജീവൻ, സുമേഷ്, സുരേഷ്, എ.പി രാജൻ എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 500 പേർക്കെതിരെയാണ് കേസ്.
Reactions

Post a Comment

0 Comments