Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റിൽ 17 വയസുകാരനെ ആക്രമിച്ചു ആറ് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :17 കാരനെ തടഞ്ഞുനിർത്തി ആക്രമിച്ചു.  കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ വെച്ചാണ് സംഭവം. നീലേശ്വരം പേരോൽ ചെറപ്പുറം  സ്വദേശി ഹിമാംശു രാജി  17 നെയാണ് ആക്രമിച്ചത്. ഷർട്ട് പിടിച്ചു വലിച്ച് തടഞ്ഞുനിർത്തി മുഖത്തും കഴുത്തിനും കൈയ്ക്കും അടിച്ച് പരിക്കേൽപ്പിച്ചു  എന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട്  ആറു പേർക്കെതിരെ 
ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.നേരത്തെയുള്ള വൈരാഗ്യത്തെ തുടർന്നാണ് അക്രമമെന്ന്  പരാതിയിലുണ്ട്. കാഞ്ഞങ്ങാട് സ്വദേശികളായ ആദിത്യ രാജേഷ്, അഭിജിത്ത് മധു, മഹാദേവ് , ശെബിൻ, മുഹമ്മദ് ഷഹാബ്, ഉണ്ണി എന്നിവർക്കെതിരെയാണ്ഹിമാംശു രാജിൻ്റെ പരാതിയിൽ കേസെടുത്തത്.
Reactions

Post a Comment

0 Comments