Ticker

6/recent/ticker-posts

അജാനൂരിൽ നിന്നും മൽസ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടു 20 ലക്ഷത്തിന്റെ വല കടലിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു

 കാഞ്ഞങ്ങാട്: അജാനൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. രക്ഷപെടാൻ 20 ലക്ഷം രൂപ വില വരുന്ന
വലയും അനുബന്ധ ഉപകരണങ്ങളും ഉപേക്ഷിച്ചതിനാൽ മുങ്ങി താഴുന്നതിൽ നിന്നും തല നാഴികയ്ക്ക് രക്ഷപ്പെട്ടു. ചെറുവത്തൂർ പുലിമുട്ട് കേന്ദ്രീകരിച്ച് മത്സ്യ ബന്ധനത്തിന് പോയ എ.കെ.ജി വലക്കാരാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.  അപകട വിവരമറിഞ്ഞ് ക്ഷേത്ര സ്ഥാനികരായ അമ്പാടി കാരണവർ, കണ്ണൻ കാരണവർ, ഭരണസമിതി പ്രസിഡന്റ് എ. സുരേഷ്,സെക്രട്ടറി വി.വി സുഹാസ്,ട്രഷറർ മനോജ്, സുമരാജൻ എന്നിവർ ചെറുവത്തൂരിലെത്തി.
Reactions

Post a Comment

0 Comments