Ticker

6/recent/ticker-posts

ജനറേറ്ററിൽ നിന്നുമുയർന്ന പുക ശ്വസിച്ച് കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ളവർ സ്കൂളിലെ 50 ലേറെ പെൺകുട്ടികൾ ആശുപത്രിയിൽ

കാഞ്ഞങ്ങാട് : ക്ലാസ് മുറിയിൽ
ശാരിക അസ്വസ്ഥത
കളും ശ്വാസതടസവും അനുഭവപ്പെട്ട അമ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയ കോട്ടലിറ്റിൽ ഫ്ളവർ ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനികളാണ് ചികിൽസ തേടിയത്. കുട്ടികളെ തൊട്ടടുത്ത അമ്മയും കുഞ്ഞും ആശുപത്രിയിലും ജില്ലാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മുതലാണ് കുട്ടികൾക്ക് അസ്വസ്ഥത
യുണ്ടായത്. സ്കൂളിനടുത്തുള്ള
അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നു മുള്ള പുക ശ്വസിച്ചാണ് കുട്ടികൾക്ക് ആരോഗ്യ പ്രശ്നമുണ്ടായതെന്ന് സ്കൂളുമായി ബന്ധപ്പെട്ടവർ ഉത്തരമലബാറിനോട് പറഞ്ഞു.  രാവിലെ ജനറേറ്റർ പ്രവർത്തിച്ചതിന് പിന്നാലെയായിരുന്നു കുട്ടികൾക്ക് ശ്വാസതടസമുൾപ്പെടെ ഉണ്ടായത്. ഗുരുതരാവസ്ഥയിൽ ആരുമില്ല. നൂറ് കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ ക്ലാസ് മുറികളിലേക്ക് ആശുപത്രിയുടെ വലിയ ജനറേറ്ററിൽ നിന്നും പുക അടിച്ച് കയറുന്നത് ഭീഷണിയാവുന്നതായി സ്കൂൾ കമ്മിറ്റിഭാരവാഹികൾ പറഞ്ഞു.
Reactions

Post a Comment

0 Comments