Ticker

6/recent/ticker-posts

പതിനായിരം രൂപ ഓൺലൈൻ ലോണെടുത്തതിന് പിന്നാലെ കാണാതായ വിദ്യാർത്ഥി കോഴിക്കോട് പൊലീസിൽ ഹാജരായി

കാഞ്ഞങ്ങാട് :പതിനായിരം രൂപ ഓൺലൈൻ ലോണെടുത്തതിന് പിന്നാലെ കാണാതായ വിദ്യാർത്ഥി കോഴിക്കോട് പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഉദിനൂർ മാച്ചിക്കാടിലെ വിഷ്ണു രാജീവ് 24 ആണ് ഇന്ന് രാവിലെ പൊലീസിൽ ഹാജരായത്. എം. സി. എ വിദ്യാർത്ഥിയായ യുവാവ് ഒരു മാസം മുൻപ് മൊബൈൽ ആപ്പ് വഴി ലോണെടുത്തിരുന്നു. ഓൺലൈൻ ലോണുകൾ പണം തിരികെ ആവശ്യപ്പട്ട് വീട്ടിൽ വരികയും പണം അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യും അറസ്റ്റ് ചെയ്യിപ്പിക്കുമെന്ന് ഭീഷണി പെടുത്തിയിരുന്നതായി പറയുന്നു. ഇതേ തുടർന്ന് കഴിഞ്ഞ മാസം 24 ന് വിഷ്ണു രാജീവൻ വീട് വിടുകയായിരുന്നു. 25 ന് മാതാവ് നൽകിയ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തിരുന്നു. വിദ്യാർത്ഥിയെ ചന്തേരയിലേക്ക് കൊണ്ട് വരും. കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments