Ticker

6/recent/ticker-posts

ഹണിട്രാപ്പ് ശ്രുതിയുടെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് കോടതി തള്ളി

കാഞ്ഞങ്ങാട്: ഹണിട്രാപ്പ് കേസിൽ യുവതി നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. ചെമ്മനാട് സ്വദേശിനി ശ്രുതി ചന്ദ്രശേഖരൻ്റെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൾ സ്കോടതി തള്ളിയത്. പൊയിനാച്ചിയിലെ അഖിലേഷിനെ തട്ടിപ്പിൽ കുടുക്കി പണവും ആഭരണവും കവർന്ന കേസിൽ ഒരു മാസം മുൻപാണ് ശ്രുതിക്കെതിരെ മേൽപ്പറമ്പ പൊലീസ് കേസെടുത്തത്. ഈ കേസിൽ ഒളിവിൽ കഴിയുന്നതിനിടെ മുൻകൂർ ജാമ്യാപേക്ഷ നൽകുകയായിരുന്നു.യുവതി പൊലീസ് ഉദ്യോഗസ്ഥരെയടക്കം നിരവധി പേരെ ട്രാപ്പിൽ കുടുക്കിയിട്ടുണ്ടെങ്കിലും പലരും പരാതിയുമായി വന്നില്ല. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പരാതിയുണ്ട്.യുവതി നൽകിയ മുൻ കൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരന് വേണ്ടി അഡ്വ. കെ. ശ്രീകാന്ത് ഹാജരായി. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടരുടെ ചുമതലയുള്ള അഡ്വ. ജി. ചന്ദ്രമോഹനും പ്രതി ശ്രുതി ചന്ദ്രശേഖരന് വേണ്ടി അഡ്വ. സാജിത്ത് കമ്മാടത്തും ഹാജരായി. ഉന്നത പൊലിസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുളളവരുമായി യുവതിക്ക് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇന്‍കം ടാക്‌സ് ഓഫീസര്‍ ചമഞ്ഞാണ് ശ്രുതി പലരേയും തട്ടിപ്പിന് ഇരയാക്കിയതായാണ് പരാതി.പുല്ലൂര്‍ സ്വദേശിയായ യുവാവിനെ മംഗലാപുരത്ത് പീഡനക്കേസ് നല്‍കി ജയിലില്‍ അടച്ചതോടെയാണ് യുവതിയുടെ തട്ടിപ്പ് പുറത്തുവന്നത്.

Reactions

Post a Comment

0 Comments