കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ കാര്യാലയത്തിൻ്റെ പ്രധാന വാതിലിൻ്റെ ഗ്ലാസ് തകർത്ത സംഭവത്തിൽ കോൺഗ്രസ്, മുസ്ലീം ലിഗ്
നേതാക്കൾ ഉൾപെടെ 50 പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.നഗരസഭ സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. മുസ്ലിം ലീഗ് നേതാവ്
ബഷീർ വെള്ളിക്കോത്ത് കേസിൽ ഒന്നാം പ്രതിയാണ്. ഡി. സി. സി നേതാക്കളായ
ബി. പ്രദീപ് കുമാർ, പി.വി.സുരേഷ് ,എം.പി. ജാഫർ, ബദറു, ഹരീഷ് കണ്ടാലറിയാവുന്ന 44 പേർക്കെതിരെയുമാണ് കേസ്. നഗരസഭ കോമ്പൗണ്ടിലേക്ക് അതിക്രമിച്ച് കടന്ന് സംഘം ചേരുകയും വാതിലിൻ്റെ ഗ്ലാസ് ത കർത്തെന്നാണ് കേസ്.
ലിറ്റിൽ ഫ്ളവർ സ്കൂളിലെ
50 ഓളം വിദ്യാർത്ഥികൾ അമ്മയും കുഞ്ഞും ആശുപത്രിയുടെ ജനറേറ്ററിൽ നിന്നു മുയർന്ന പുക ശ്വസിച്ച് ആശുപത്രിയിലായതിൽ
പ്രതിഷേധിച്ച് യു.ഡി എഫ് നടത്തിയ നഗരസഭ മാർച്ചുമായി ബന്ധപ്പെട്ടാണ് കേസ്. ഇന്ന്
0 Comments